മാനനഷ്ടക്കേസിൽ തെളിവില്ല; അരവിന്ദ് കേജ്‍രിവാളിനെ വെറുതെവിട്ടു

ന്യൂഡല്‍ഹി∙ കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതിന്റെ മുൻ സെക്രട്ടറി നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ കുറ്റവിമുക്തൻ. തെളിവുകളുടെ അഭാവത്തിൽ കേജ്‍രിവാളിനെ വെറുതെ വിടുന്നതായി അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ‌ മജിസ്ട്രേറ്റ് സമർ വിശാൽ അറിയിച്ചു. 2012 ഒക്ടോബറിൽ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ ഷീല ദീക്ഷിതിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണു മുൻ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പവൻ ഖേര നല്‍കിയ പരാതി.