ഊരാളുങ്കൽ സൊസൈറ്റിയുടെ വാഗ്ഭടാനന്ദ പുരസ്കാരം ടി.പദ്മനാഭന്

ടി.പദ്മനാഭൻ

കോഴിക്കോട് ∙ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപ്പറേറ്റീവ് സൊസൈറ്റിയുടെ വാഗ്ഭടാനന്ദ പുരസ്കാരം (1,00,001 രൂപ) സാഹിത്യകാരൻ ടി.പദ്മനാഭന്. സാമൂഹികരംഗത്തെ സേവനങ്ങൾക്കുള്ള പാലേരി കണാരൻ പുരസ്കാരത്തിന് (1,00,001 രൂപ) കോഴിക്കോട് പ്രശാന്തി സ്പെഷൽ സ്കൂൾ സ്ഥാപകൻ ഡോ. രാമകൃഷ്ണൻ പാലാട്ട് അർഹനായി. 19നു രാവിലെ 11നു ടഗോർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.