കുമരകത്ത് വാഹനാപകടം: യുവാവ് മരിച്ചു

കോട്ടയം∙ കുമരകത്തു വാഹനാപകടത്തിൽ പരുക്കേറ്റ് അര മണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് ആശുപത്രിയിൽ മരിച്ചു. കുമരകം സ്വദേശി വിഷ്ണുദാസാണ് (25) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിൽ ഇടിച്ചാണു നിന്നത്. ബൈക്കിൽ നിന്നു വീണു റോഡരികിൽ കിടന്ന വിഷ്ണുദാസിനെ ആരും കണ്ടിരുന്നില്ല.