തിരൂരിൽ അയ്യപ്പൻ വിളക്ക് വെടിക്കെട്ടിനിടെ അപകടം; രണ്ടു പേർക്ക് പരുക്ക്

മലപ്പുറം∙ തിരൂർ തൃക്കണ്ടിയൂർ ക്ഷേത്ര പരിസരത്തെ അയ്യപ്പൻ വിളക്ക് സ്ഥലത്ത് വെടിക്കെട്ട് അപകടം. രണ്ടു പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ വഴിപാടായി വെടി പൊട്ടിക്കുന്നതിനിടെയാണ് അപടകടം.

പരുക്കേറ്റ തിരൂർ മാങ്ങാട്ടിരിയിൽ അയ്യപ്പൻ (52) തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി (56) എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.