പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത് ഭല്ല രാജിവച്ചു

സുർജിത് ഭല്ല

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സാമ്പത്തിക വിദഗ്ദ്ധൻ സുർജിത് ഭല്ല രാജിവച്ചു. ട്വിറ്ററിലൂടെയാണ് സുർജിത് ഭല്ല രാജിക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഡിസംബർ ഒന്നിനാണ് രാജിവച്ചതെങ്കിലും ഇക്കാര്യം ഇപ്പോഴാണ് പുറത്തുവിട്ടത്. ഒന്നാം തിയതി മുതൽ രാജി നിലവിൽ വന്നു. മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനാണ് രാജിവയ്ക്കുന്നതെന്നാണ് സുർജിത് ഭല്ല അറിയിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു.