ഒരു പാർട്ടിയോടും വിരോധവും വിധേയത്വവുമില്ല; വനിതാ മതിലിൽ ഒറ്റക്കെട്ട്: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ

കൊല്ലം ∙ വനിതാമതിൽ‌ വർഗീയ മതിലാണെന്ന വാദം തെറ്റാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാന കാലഘട്ടത്തിൽ ക്രിസ്ത്യൻ, മുസ്‌ലിം സംഘടനകളുണ്ടായിരുന്നില്ല. എന്നാൽ ഇരു സമുദായത്തിലുംപെട്ടവർ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. മതിൽ വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജൽപനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

വനിതാമതിലിൽ എസ്എൻഡിപി ‌ഒറ്റക്കെട്ടാണ്. തമ്മിൽ തല്ലിക്കാൻ ആരും നോക്കണ്ട. ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധവും വിധേയത്വവുമില്ല. എല്ലാവരും വനിതാമതിലിന്റെ ഭാഗമാകണമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ വെള്ളാപ്പള്ളി പറഞ്ഞു.