അഗസ്റ്റവെസ്റ്റ് ലാൻഡ് അഴിമതി: ക്രിസ്ത്യൻ മിഷേൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

ന്യൂഡൽഹി∙ അഗസ്റ്റവെസ്റ്റ്‌ലാൻ‍ഡ് വിവിഐപി ഹെലിക്കോപ്റ്റർ കരാറിന്റെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഏഴു ദിവസത്തേക്ക് എന്‍ഫോഴ്‌മെന്റ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മിഷേലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ഡൽഹി കോടതിയിൽ പ്രത്യേകം അനുവദിച്ച 15 മിനിറ്റ് ചോദ്യം ചെയ്യലിനുശേഷം മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. മിഷേലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

അഗസ്റ്റവെസ്റ്റ അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷിക്കുന്ന കേസിലെ മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് ക്രിസ്ത്യൻ മിഷേൽ. ഗുയ്ഡോ ഹാഷ്കെ, കാർലോ ജെറോസ എന്നിവരാണു മറ്റു രണ്ടുപേർ.