ഗിസാ പിരമിഡിനു സമീപം സ്ഫോടനം; നാലു മരണം

സ്ഫോടനമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: ട്വിറ്റര്‍

കയ്റോ∙ ഈജിപ്റ്റിലെ ഗിസാ പിരമിഡിനു സമീപത്തുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ വിയറ്റ്നാം സ്വദേശികളും ഒരാള്‍ ഈജിപ്ത്  സ്വദേശിയുമാണ്. 11 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

പിരമിഡിനു സമീപത്തേക്കു സഞ്ചാരികള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗിസാ പിരമിഡിനു നാലു കിലോമീറ്റര്‍ മാത്രം അകലെയാണു സ്ഫോടനം ഉണ്ടായത്.