എല്ലാം തികഞ്ഞ പൂരഘോഷത്തിനായുള്ള രണ്ടു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. മഴമേഘങ്ങൾ ആശങ്കയുണർത്തുന്നെങ്കിലും പൂരം പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് തൃശൂർകാർ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കാഴ്ചക്കാരുണ്ട് പൂരത്തിന്റെ തൃശൂർ പൂമുഖത്ത്. Thrissur News, Thrissur Poooram, Festival, Vadakkumnadha Kshethram, Thrissur Temple

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖം മറച്ചുവച്ചു നടന്ന മനുഷ്യരെ പോലെ പൂരവും അതിന്റെ മുഖം മറച്ചുപിടിച്ചിരിക്കുകയായിരുന്നു രണ്ടു കൊല്ലം. ജനമായിരുന്നു പൂരത്തിന്റെ മുഖം. പൂരം ആ മുഖം വീണ്ടെടുത്ത കാഴ്ചയാണ് തൃശൂരിൽ. ആവേശപ്പൂരത്തിന്റെ നിറവിലാണ് തൃശൂർ നഗരം.

എല്ലാം തികഞ്ഞ പൂരഘോഷത്തിനായുള്ള രണ്ടു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. മഴമേഘങ്ങൾ ആശങ്കയുണർത്തുന്നെങ്കിലും പൂരം പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് തൃശൂർകാർ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കാഴ്ചക്കാരുണ്ട് പൂരത്തിന്റെ തൃശൂർ പൂമുഖത്ത്.

ADVERTISEMENT

കൂടുതൽ വായനയ്ക്ക്...

> വാദ്യമേളങ്ങളിലേക്കുള്ള സൂത്രവാക്യം...
> അമിട്ട് എങ്ങനെയാണ് മുകളിലേക്കുയരുക?...
> പീലിക്കണ്ണും പരിശീലനവും: ഒരു പഴങ്കഥ ...
> പാട്ടുംപാടി പൊട്ടും: കരിമരുന്നു കത്തുമ്പോൾ സംഗീതം...
> ദൈവമുണ്ട് കയ്യിൽ; എന്നിട്ടും പൂരം ഇവർക്ക് കാണാക്കാഴ്ച...
> മനംനിറച്ച് ആനപ്പൂരം; എണ്ണം പറഞ്ഞ ഗജവീരന്മാരെ ഒരുമിച്ചു കണ്ട ദിവസം

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നളളി. ഇതോടെ ഘടകപൂരങ്ങളുടെ വരവായി. 11നു പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു തുടക്കമായി. കോങ്ങാട് മധുവായിരുന്നു പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം അരങ്ങേറി.

ADVERTISEMENT

രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ  ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം നടന്നു. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു തുടക്കമായി. മേളങ്ങൾ കലാശിച്ചു വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്പെഷൽ കുടകളും വിരിഞ്ഞപ്പോൾ കാണികൾ ആവേശത്തിലമർന്നു.

കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തെക്കോട്ടിറങ്ങുന്നു. ചിത്രം∙ ഉണ്ണി കോട്ടക്കൽ

രാത്രി 11നു പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ വിരുന്ന്. ബുധനാഴ്ച രാവിലെ ഒൻപതിനു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

ADVERTISEMENT

∙ സ്ത്രീസൗഹൃദ പൂരം

ഇക്കുറി പൂരത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ നടയിൽ പൊലീസ് കൺട്രോൾ കേന്ദ്രത്തിനു മുന്നിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക സംരക്ഷണവലയം തീർക്കും.

പൊലീസ് കൺട്രോൾ കേന്ദ്രത്തിനു പിന്നിലെ ശുചിമുറി കൂടാതെ നെഹ്റു പാർക്കിന്റെ പ്രവേശന ഭാഗത്തും ജനറൽ ആശുപത്രിക്ക് പിൻവശത്തെ പറമ്പിലും ശുചിമുറി സജ്ജമാണ്. 1515 എന്ന പിങ്ക് പൊലീസ് നമ്പറിൽ സ്ത്രീകൾക്ക് പരാതികൾ അറിയിക്കാം. മൂന്ന് പിങ്ക് പൊലീസ് സംഘങ്ങളും 5 ബുള്ളറ്റ് പട്രോൾ സംഘങ്ങളും നഗരത്തിൽ ഉണ്ടാവും.

തൃശൂർ പൂരത്തിന്റെ വിളംബരവുമായി കുറ്റൂർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെഴുന്നള്ളിച്ച് എറണാകുളം ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു പുറത്തേക്കു വരുന്നു. ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ

കുടുംബശ്രീയുടെ നേതൃത്വത്തിൽ ശക്തൻ സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, റെയിൽവേ എന്നിവിടങ്ങളിലായി 7 ഷീ ടാക്സി സ്റ്റാൻഡും ഏർപ്പെടുത്തി. 

മഠത്തിൽവരവ് പഞ്ചവാദ്യത്തിന് തുടക്കമായപ്പോൾ

English Summary: Thrissur celebrating Pooram 2022