Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി: കേരളത്തിന് ആദ്യ ജയം

CRICKET-BAN-ENG

കട്ടക്ക് ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിൽ കേരളത്തിന് ആദ്യ ജയം. ത്രിപുരയെ ഏഴു വിക്കറ്റിനാണു കേരളം തകർത്തത്. സ്കോർ: ത്രിപുര–213, 162. കേരളം–193, മൂന്നിന് 183. രണ്ടാം ഇന്നിങ്സിൽ 183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 51.4 ഓവറിൽ മൂന്നു വിക്കറ്റിനു ലക്ഷ്യം കണ്ടു. ഒരു റൺ അകലെ സെഞ്ചുറി നഷ്ടമായ കേരള ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനാണ് മാൻ ഓഫ് ദ് മാച്ച്.

അസ്ഹറുദ്ദീൻ ഭവിൻ തക്കർ (47) സഖ്യം ഒന്നാം വിക്കറ്റിൽ 151 റൺസെടുത്തു. അസ്ഹറുദ്ദീനു പിന്നാലെ തക്കറും ജലജ് സക്സേനയും (അഞ്ച്) പെട്ടെന്നു മടങ്ങിയെങ്കിലും സൽമാൻ നിസാറും (15*) സച്ചിൻ ബേബിയും (9*) കേരളത്തെ വിജയത്തിലെത്തിച്ചു. ഗുരീന്ദർ സിങ്ങാണു മൂന്നു വിക്കറ്റും വീഴ്ത്തിയത്. നേരത്തേ രണ്ടാം ഇന്നിങ്സിൽ ഗോവയെ 162 റൺസിനു പുറത്താക്കിയ കേരള ബോളർമാരാണു വിജയത്തിനു വഴിയൊരുക്കിയത്. 7.1 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി അക്ഷയ് ചന്ദ്രൻ നാലു വിക്കറ്റ് വീഴ്ത്തി. ഇക്ബാൽ അബ്ദുല്ല മൂന്നു വിക്കറ്റ് വീഴ്ത്തി. കേരളത്തിന് ആറു പോയിന്റ് ലഭിച്ചു.