Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ശക്തമായ നിലയിൽ; ആറിന് 445 റൺസ്

Jamaica India West Indies Cricket ഇന്ത്യൻ താരം അജിങ്ക്യ രഹാനെയുടെ ബാറ്റിങ്.

കിങ്സ്റ്റൺ (ജമൈക്ക) ∙ ലോകേഷ് രാഹുലിന്റെ തകർപ്പൻ സെഞ്ചുറിക്കു പിന്നാലെ അജിങ്ക്യ രഹാനെയുടെ അർധസെഞ്ചുറി (81 നോട്ടൗട്ട്) കൂടിയെത്തിയതോടെ, വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ആറിന് 445 എന്ന ശക്തമായ നിലയിൽ. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 196 റൺസ് മറികടന്ന ഇന്ത്യ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോർ കണ്ടെത്തി ഡിക്ലയർ ചെയ്യാനാണൊരുങ്ങുന്നത്. രണ്ടു ദിവസം ബാക്കിനിൽക്കെ സന്ദർശകരുടെ വിജയം കൈയെത്തും ദൂരത്തായുണ്ട്.

മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറി പേരിലാക്കിയ ലോകേഷ് രാഹുൽ (158) ആയിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഒന്നിന് 87 എന്ന നിലയിൽ ലോകേഷിനൊപ്പം ക്രീസിലെത്തിയ ചേതേശ്വർ പൂജാര (159 പന്തിൽ 46) ഉറച്ച പിന്തുണയുമായി നിന്നു. ഇന്ത്യൻ സ്കോർ 208ൽ എത്തിയപ്പോഴാണു പൂജാര പുറത്തായത്. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്‌ലിയും (90 പന്തിൽ 44) വേഗത്തിൽ സ്കോറുയർത്തി.

ഗബ്രിയേലിന്റെ പന്തിൽ ഡൗറിച്ച് പിടിച്ചായിരുന്നു ലോകേഷിന്റെ പുറത്താകൽ. 303 പന്തുകൾ നേരിട്ട ലോകേഷ് 15 ബൗണ്ടറികളും മൂന്നു സിക്സും നേടി. മൂന്നാം ദിനം അഞ്ചിന് 358 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി അജിങ്ക്യ രഹാനെയുടെ അർധസെ‍ഞ്ചുറി വൈകാതെ വന്നു. രണ്ടാം ദിനം 42 റൺസിലായിരുന്നു രഹാനെ.

ഇതിനിടെ, സ്കോർ ഉയർത്താൻ ശ്രമിച്ച ആർ. അശ്വിൻ (മൂന്ന്) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്. വൃദ്ധിമാൻ സാഹ 47 റൺസെടുത്ത് പുറത്തായി. അമിത് മിശ്രയാണ് (12) രഹാനെയ്ക്കൊപ്പം ക്രീസിൽ.

related stories
Your Rating: