Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം ടെസ്റ്റ്; സിംബാബ്‌വെ 164നു പുറത്ത്

Zimbabwe-Cricket-NZL-ZIM സിംബാബ്‌വെ–ന്യൂസീലൻഡ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നിന്ന്.

ബുലവായോ ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സിംബാബ്‌വെ 164 റൺസിനു പുറത്ത്. ആറു വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസ് ബോളർ നീൽ വാഗ്‌നറാണ് സിംബാബ്‌വെ ബാറ്റിങിനെ തകർത്തത്. സൗത്തിയും സാന്റ്നറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

എട്ടിന് 72 എന്ന നിലയിൽ തകർന്ന ആതിഥേയരെ മസ്‌വോറെയും (42) തിരിപാനോയും (49*) തമ്മിലുള്ള ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് നൂറു കടത്തിയത്. 85 റൺസാണ് ഇവർ ചേർന്നെടുത്തത്. മറുപടി ബാറ്റിങിൽ ന്യൂസീലൻഡ് 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 32 റൺസ് എന്ന നിലയിലാണ്. മാർട്ടിൻ ഗപ്റ്റിലും (14) ടോം ലതാമും (16) ക്രീസിൽ.

Your Rating: