മത്സരിച്ചിരുന്നെങ്കിൽ മൂന്നാം വട്ടവും പ്രസിഡന്റായേനെയെന്ന് ഒബാമ

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ താൻ മൂന്നാം തവണയും പ്രസിഡന്റായേനെയെന്നു ബറാക് ഒബാമ. യുഎസ് പ്രസിഡന്റ് പദമൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണു സിഎൻഎന്നും ഷിക്കാഗോ സർവകലാശാലയും ചേർന്നു നിർമിച്ച അഭിമുഖ പരിപാടിയിൽ‌ ഒബാമ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഡോണൾഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടു തന്നെയാണു രാജ്യത്തെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത്. വീണ്ടും മത്സരിച്ചിരുന്നെങ്കിൽ ഭൂരിഭാഗം അമേരിക്കക്കാരെയും തന്റെ പിന്നിൽ അണിനിരത്താൻ സാധിക്കുമായിരുന്നെന്നും ഒബാമ പറഞ്ഞു.