പൊതുമാപ്പ്: സൗദിയിൽ 98 തിരിച്ചയയ്ക്കൽ കേന്ദ്രങ്ങൾ

റിയാദ് ∙ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ മടങ്ങാനുദ്ദേശിക്കുന്നവർക്കു രേഖകൾ ശരിയാക്കാൻ സൗദിയിൽ 98 പ്രത്യേക കേന്ദ്രങ്ങൾ തുറക്കുന്നു. പാസ്‌പോർട് വകുപ്പിനു കീഴിലെ ഈ കേന്ദ്രങ്ങൾ വഴി അതതു മേഖലകളിലെ നിയമലംഘകർക്കു ശിക്ഷയോ പിഴയോ ഇല്ലാതെ തിരിച്ചുപോകാനുള്ള അനുമതി നേടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മാസം 29ന് ആണു പൊതുമാപ്പ് പ്രാബല്യത്തിൽ വരുന്നത്. ഈ തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിൽ 13 എണ്ണം റിയാദിലും ആറെണ്ണം കിഴക്കൻ മേഖലയിലും നാലെണ്ണം മക്ക മേഖലയിലുമാണ്. അസീർ, മദീന, തബൂക്ക്, ഖസീം മേഖലകളിൽ മൂന്നുവീതം കേന്ദ്രങ്ങൾ പ്രവർത്തിക്കും. അൽബാഹ, അൽജൗഫ്, വടക്കൻ അതിർത്തി മേഖലകളിൽ രണ്ടു വീതം കേന്ദ്രങ്ങളും നജ്‌റാൻ, ജിസാൻ, ഹായിൽ മേഖലകളിൽ ഓരോ കേന്ദ്രവുമുണ്ടാകും.