Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേറ്റന്റ് കേസ്: മലയാളിയുടെ കമ്പനിക്ക് 14 കോടി നഷ്ടപരിഹാരം

ന്യൂജഴ്സി (യുഎസ്) ∙ മഞ്ഞൾ അധിഷ്ഠിത ഭക്ഷ്യ സപ്ലിമെന്റ് ഉൽപന്നത്തെ സംബന്ധിച്ചു യുഎസിൽ 13 വർഷം നീണ്ട കേസിൽ മലയാളി ഉടമസ്ഥതയിലുള്ള സാബിൻസ കോർപറേഷനു ജയം. തങ്ങൾക്കു പേറ്റന്റ് ഉള്ള ഉൽപന്നം മറ്റൊരു കമ്പനി വിപണനം ചെയ്യുന്നതിനെതിരെ നൽകിയ പരാതിയിൽ 22.33 ലക്ഷം ഡോളർ (ഏകദേശം 14.38 കോടിരൂപ) നഷ്ടപരിഹാരം നൽകാനാണു ന്യൂജഴ്സി ഡിസ്ട്രിക്ട് കോടതിയുടെ വിധിയെന്നു സാബിൻസ കോർപറേഷൻ സ്ഥാപകൻ ഡോ.മുഹമ്മദ് മജീദ് പറഞ്ഞു. സാബിൻസയ്ക്കു പേറ്റന്റുള്ള കുർക്കുമിൻ സി ത്രീ കോംപ്ലക്സ് ഉൽപന്നങ്ങൾ യുഎസിൽ വിപണനം ചെയ്ത ബെംഗളൂരു ആസ്ഥാനമായ കമ്പനിക്കെതിരെയായിരുന്നു കേസ്.

Your Rating: