Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിലെ മുൻ ഗവർണർ അറസ്റ്റിൽ

മെക്സിക്കോ സിറ്റി∙ മെക്സിക്കോയിലെ വെറാക്രൂസ് സംസ്ഥാന മുൻ ഗവർണർ പിടികിട്ടാപ്പുള്ളി ജാവിയർ ദുവാർട്ടെയെ ഗ്വാട്ടിമാലയിൽ അറസ്റ്റുചെയ്തു. ദശലക്ഷക്കണക്കിന് ഡോളർ തിരിമറിചെയ്ത കേസിൽ നാഷനൽ പൊലീസും ഇന്റർപോളും ചേർന്നായിരുന്നു അറസ്റ്റ്.

ലഹരിമരുന്നു മാഫിയകൾ നടത്തുന്ന കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് കുപ്രസിദ്ധമായ വെറാക്രൂസിൽ ദുവാർട്ടെയുടെ ഭരണകാലത്ത് 17 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.

Your Rating: