രഹസ്യവിവരം ചോർത്തി തട്ടിപ്പ്: യുഎസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

ന്യൂയോർക്ക്∙ മാൻഹട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ്റ്റാർ എന്ന സ്ഥാപനത്തെ മറ്റൊരു സ്ഥാപനം ഏറ്റെടുക്കാൻ പോകുന്നുവെന്ന രഹസ്യവിവരം അറിഞ്ഞ് ഓഹരിവിപണിയി‍ൽ നിന്നു ലാഭമുണ്ടാക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ.

ന്യൂസ്റ്റാർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റും റിസ്ക് മാനേജ്മെന്റ് സ്പെഷലിസ്റ്റുമായ അവനീഷ് കൃഷ്ണമൂർത്തി (41) ആണ് അറസ്റ്റിലായത്. കുറ്റം തെളിഞ്ഞാൽ 20 വർഷം തടവും 50 ലക്ഷം യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.

ന്യൂസ്റ്റാർ ബാങ്കിനെ ഏറ്റെടുക്കാൻ ഇക്വിറ്റി സ്ഥാപനമായ ഗോൾഡൻ ഗേറ്റ് കാപ്പിറ്റൽ തയാറാകുന്നുവെന്ന രഹസ്യവിവരം അവനീഷിനു ലഭിച്ചു. തുടർന്നു തൊഴിൽ മര്യാദകൾ ലംഘിച്ചു ന്യൂസ്റ്റാറിന്റെ ഓഹരികൾ അവിനാഷ് വാങ്ങിക്കൂട്ടി. ക

ഴിഞ്ഞ ഡിസംബറിൽ ന്യൂസ്റ്റാറിനെ ഗോൾഡൻ ഗേറ്റ് ഏറ്റെടുത്തു. തുടർന്നു ന്യൂസ്റ്റാർ ഓഹരികൾക്കു വിലവർധിച്ചു. ഇതുവഴി അവിനാശ് 48,000 യുഎസ് ഡോളർ സമ്പാദിച്ചെന്നാണു കേസ്.