ഇന്ത്യൻ വംശജനായ സ്ഥാനാർഥിക്ക് എതിരെ വംശീയ ആക്ഷേപം

 ലണ്ടൻ∙ ഇന്ത്യൻ വംശജനായ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി അമീത് ജോഗിയ(30)യ്ക്കെതിരെ വംശീയ ആക്ഷേപം അടങ്ങിയ ചുവരെഴുത്ത് പോളിങ് ബൂത്തിലെ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ടതു വിവാദമായി.

ബ്രെന്റ് നോർത്ത് മണ്ഡലത്തിൽ ലേബർ പാർട്ടി സ്ഥാനാർഥി ബാരി ഗാർഡനർക്കെതിരെ മൽസരിച്ച അമീത് ജോഗിയയെ വംശീയമായി ആക്ഷേപിക്കുന്ന ചുവരെഴുത്ത് പോളിങ് ദിവസം രാവിലെ ബൂത്തിൽ കാണപ്പെട്ടു. ഇതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചെങ്കിലും അധികൃതർ അതു നീക്കിയില്ല.

വിഷയം ഇലക്ട്രൽ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് അമീത് ജോഗിയ പറ‍ഞ്ഞു. തിരഞ്ഞെടുപ്പിൽ ബാരി ഗാർഡിനറാണു ജയിച്ചത്.