ഫ്രഞ്ച് തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പോളിങ് ശതമാനം കുറവ്

പാരിസ്∙ ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് ശതമാനം കുറവാണെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു നിരീക്ഷകർ പ്രവചിക്കുന്നു. മാക്രോണിന്റെ പുതുരാഷ്ട്രീയത്തിനു ലഭിച്ച വൻ സ്വീകാര്യതയാണ് ഇടതു, വലതു പാർട്ടികളെ നിഷ്പ്രഭമാക്കിയത്. ഫ്രഞ്ച് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനവുമായാണു മാക്രോൺ ജനവിധി നേരിട്ടത്. 

577 അംഗ പാർലമെന്റിൽ 75 മുതൽ 80 ശതമാനം വരെ സീറ്റുകൾ മാക്രോണിന്റെ പാർട്ടിയായ എൽആർഇഎം നേടുമെന്നു കരുതുന്നു.