Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1953ൽ വാൾട്ട് ഡിസ്നി വരച്ച സ്കെച്ചിന് റെക്കോർഡ് തുക

disney-land

ലൊസാഞ്ചലസ്∙ ലില്ലിപ്പുട്ടുകാരുടെ നാടുൾപ്പെടെ കൗതുകത്തുരുത്തുകൾ അടയാളപ്പെടുത്തി വാൾട്ട് ഡിസ്നി വരച്ച കിടിലൻ സ്കെച്ച്.

ഡിസ്നിലാൻഡിന്റെ ഭൂപടങ്ങൾ പലതുണ്ടെങ്കിലും ഡിസ്നി വരച്ചതു ലേലത്തിനു വച്ചപ്പോൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്– 708000 ഡോളർ (ഏകദേശം 4.57 കോടി രൂപ). 

പെൻസിലും മഷിയും ഉപയോഗിച്ചാണു വര. 1953 സെപ്റ്റംബറിലെ ഒരു വാരാന്ത്യത്തിൽ ഡിസ്നിയും സുഹൃത്ത് ഹെർബ് റൈമനും ചേർന്നാണു സ്കെച്ച് വരച്ചത്. ഡിസ്നിലാൻഡ് നിർമിക്കാൻ ഫണ്ട് ശരിപ്പെടുത്തുന്നതിനുവേണ്ടി ഇത് തിരക്കിട്ടു വരയ്ക്കുകയായിരുന്നു.