യുഎസ് സൈനിക വിമാനം തകർന്ന് 16 മരണം

അപകടത്തിന്റെ ദൃശ്യം. (ട്വിറ്റർ ചിത്രം)

വാഷിങ്ടൻ ∙ യുഎസ് സൈനിക വിമാനം തകർന്ന് 16 നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടു. ദക്ഷിണ സംസ്ഥാനമായ മിസിസിപ്പിയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തെ ‘ഹൃദയഭേദകം’ എന്നു പ്രസിഡന്റ് തന്റെ ട്വീറ്റർ അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചു.

വിമാനത്തിൽ 16 നാവികസേനാംഗങ്ങളാണുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. വൈകിട്ടു നാലുമണിയോടെ വിമാനം മിസിസിപ്പിയിലെ ഒരു ക‍ൃഷിയിടത്തിൽ കത്തിവീഴുകയായിരുന്നു. എഫ്ബിഐയാണ് അപകട കാരണം അന്വേഷിക്കുന്നത്. അട്ടിമറി സംശയിക്കുന്നില്ലെന്ന് എഫ്ബിഐ വക്താവ് പറഞ്ഞു.