രേഖ വ്യാജമെങ്കിൽ ജയിൽ; ഷരീഫിന്റെ മക്കളോട് പാക്ക് സുപ്രീം കോടതി

ഇസ്‌ലാമാബാദ്∙ പാനമ അഴിമതി സംബന്ധിച്ച അന്വേഷണസംഘത്തിനു മുൻപാകെ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞാൽ ഏഴുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മക്കൾക്കു സുപ്രീം കോടതി മുന്നറിയിപ്പു നൽകി.

കഴിഞ്ഞ പത്തിനു സംയുക്ത അന്വേഷണ സംഘം(ജെഐടി) കോടതിക്കു മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൻമേൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ വാദം നടന്നുവരികയാണ്. സുപ്രീം കോടതിയാണു ജെഐടിയെ നിയോഗിച്ചത്.

പ്രധാനമന്ത്രിയുടെ മകൾ മറിയം നവാസ് സമർപ്പിച്ച 2006ലെ ആധാരം, പ്രധാനമന്ത്രിയുടെ മകൻ ഹുസൈൻ നവാസ് ഹാജരാക്കിയ ഗൾഫ് സ്റ്റീൽ മിൽസ് രേഖകൾ എന്നിവ വ്യാജമാണെന്നു ജെഐടി കണ്ടെത്തിയിരുന്നു.