ലോകത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഒബാമയുടെ ട്വീറ്റ്

വാഷിങ്ടൻ∙ വെർജീനിയയിലെ ചാർലറ്റ്സ്‌വിലിലുണ്ടായ വംശീയ സംഘർഷത്തിനെതിരെ യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്വീറ്റിനു വൻ വരവേൽപ്. ആദ്യദിവസം തന്നെ 12 ലക്ഷം തവണ റീട്വീറ്റ് ചെയ്യപ്പെട്ട സന്ദേശം 28 ലക്ഷം ലൈക്കുകൾ നേടി ട്വിറ്റർ ചരിത്രത്തിൽ തരംഗമായി.

തൊലി നിറമോ ജീവിത പശ്ചാത്തലമോ മതവിശ്വാസമോ നോക്കി മറ്റുള്ളവരെ വെറുക്കുന്നതു ശീലംകൊണ്ടാണെങ്കിൽ, സ്നേഹിക്കാനും ശീലിക്കണമന്നാവശ്യപ്പെടുന്ന ‍ട്വീറ്റിലുടനീളം ഒബാമ ഉദ്ധരിച്ചിരിക്കുന്നതു ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൻ മണ്ടേലയുടെ വാക്കുകൾ: മനുഷ്യഹൃദയത്തിൽ സ്വാഭാവികമായി ജനിക്കുന്നതു സ്നേഹമാണ്, വെറുപ്പല്ല.

ബ്രിട്ടനിലെ മാഞ്ചസ്റ്റർ ഭീകരാക്രമണത്തിനു ശേഷം ഗായിക അരിയാന ഗ്രാൻഡെ പോസ്റ്റ് ചെയ്ത ട്വീറ്റായിരുന്നു 27 ലക്ഷം ലൈക്കുകളുമായി ഇതുവരെ മുന്നിൽ.