Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയുടെ ചന്ദ്രൻ ഛിന്നഗ്രഹമോ?

mars-phobos-deimos

വാഷിങ്ടൻ ∙ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിന്റെ ഇൻഫ്രാറെഡ് ചിത്രം നാസയിലെ ശാസ്ത്ര‍ജ്ഞർക്കു ലഭിച്ചു. ഫോബോസിന്റെ ഉപരിതല താപനില, ധാതുഘടന തുടങ്ങിയവ വിവരിക്കുന്ന ചിത്രം ചൊവ്വയുടെ ഛിന്നഗ്രഹങ്ങളാണ് ഇവയെന്നുള്ള വാദം വിലയിരുത്താൻ സഹായിക്കുമെന്നു കരുതപ്പെടുന്നു. 

ചൊവ്വയുടെ ഉപഗ്രഹങ്ങളുടെ ഉദ്ഭവം സംബന്ധിച്ചു പല വാദങ്ങളുണ്ട്. ചൊവ്വ ആകർഷണം കൊണ്ടു പിടിച്ചെടുത്ത ഛിന്നഗ്രഹങ്ങളാണ് ഇവയെന്ന് കരുതപ്പെടുന്നു.

1877ൽ ആസാഫ് ഹാൾ‌ എന്ന ശാസ്ത്രജ്ഞനാണ്  ചൊവ്വയുടെ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്. ഫോബോസിലെ ഏറ്റവും വലിയ കുഴിക്ക് ഹാൾ തന്റെ ഭാര്യയുടെ പേരാണു നൽകിയത് – ‘വൈറ്റ്നി’

ഫോബോസ്

ഒട്ടേറെ കുഴികളുള്ള  ഉപഗ്രഹം.  ചൊവ്വയുമായി വളരെ അടുത്ത്. ഒരു ദിവസം ചൊവ്വയിലേക്ക് ഇടിച്ചിറങ്ങുമെന്ന്  കരുതപ്പെടുന്നു.

ഡീമോസ്

ഫോബോസിനെ അപേക്ഷിച്ചു കുഴികൾ കുറവ്.  ഏറ്റവും വലിയ കുഴിക്ക് ഡീമോസിന്റെ അഞ്ചിലൊന്നു വലിപ്പം.