നാടുവിട്ടോടിയ ഉത്തര കൊറിയൻ സൈനികന്റെ നില ഗുരുതരം

സോൾ∙ അതിർത്തികടന്നു ദക്ഷിണ കൊറിയയിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തര കൊറിയൻ സൈന്യം വെടിവച്ചുവീഴ്ത്തിയ പട്ടാളക്കാരന്റെ നില ഗുരുതരമായി തുടരുന്നു. ദക്ഷിണ കൊറിയയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

ആറു വെടിയുണ്ടകൾ ശരീരത്തിൽ തറച്ചിട്ടും ദക്ഷിണകൊറിയയുടെ അതിർത്തിക്കുള്ളിലെത്തിയ ശേഷമാണു യുവസൈനികൻ കുഴഞ്ഞുവീണത്. ദക്ഷിണകൊറിയയുടെ പട്ടാളക്കാർ ഉടൻ ഇയാളെ ആശുപത്രിയിലാക്കി.

കമ്യൂണിസ്റ്റ് ഏകാധിപതി ഭരിക്കുന്ന ഉത്തരകൊറിയയിൽ നിന്നു പട്ടാളക്കാരും ജനങ്ങളും ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെടുന്നത് അസാധാരണമല്ല.