കിം ജോങ് ഉൻ ചൈനയിൽ; ജന്മദിനാഘോഷം കഴിഞ്ഞ് മടക്കം

Kim-Jong-Un
SHARE

ബെയ്ജിങ് ∙ യുഎസ് – ഉത്തര കൊറിയ രണ്ടാം ഉച്ചകോടി ഉടനെയുണ്ടാകുമെന്ന സൂചന നൽകി, ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ചൈനയിൽ. ഉത്തര കൊറിയയുടെ പച്ചയും മഞ്ഞയും ചായമടിച്ച ട്രെയിൻ അതിർത്തി കടന്നു ബെയ്ജിങ്ങിലേക്കു നീങ്ങുന്നതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ചൈനയും ഉത്തര കൊറിയയും കിമ്മിന്റെ സന്ദർശനവിവരം സ്ഥിരീകരിച്ചു.

കഴിഞ്ഞ ജൂണിൽ, ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ആമുഖ ചർച്ചകൾക്കു ശേഷമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സിംഗപ്പൂരി‍ൽ നടത്തിയ ആദ്യ ഉച്ചകോടിക്കു കിം പോയത്. ഉച്ചകോടിക്കു ശേഷവും കിം ചൈനയിലെത്തി. ഭാര്യ റി സോൾജുവുമൊത്തു തിങ്കഴാഴ്ച ചൈനയിലെത്തിയ കിമ്മിന്റെ 36–ാം ജന്മദിനം ഇന്നലെയായിരുന്നു. ജന്മദിനാഘോഷവും കഴിഞ്ഞ് നാളെയേ അദ്ദേഹം നാട്ടിലേക്കു മടങ്ങൂ. യുഎസുമായും ദക്ഷിണ കൊറിയയുമായും നയതന്ത്ര ചർച്ചകൾക്കു മേൽനോട്ടം വഹിക്കുന്ന കിം യോങ് ചോളും സംഘത്തിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA