യുഎസിൽ ഇതാദ്യമായി സിഖ് വനിത മേയർ

പ്രീത് ദിദ്ബാൽ

ന്യൂയോർക്ക്∙ യുഎസിൽ കലിഫോർണിയയിലെ യുബ നഗരത്തിൽ സിഖ് വനിത പ്രീത് ദിദ്‌ബാൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജഴ്‌സിയിലെ ഹോബോക്കൻ നഗരത്തിൽ കഴിഞ്ഞമാസം ആദ്യം മേയറായ രവി ഭല്ല സിഖ് വംശജനാണ്.

സിഖ് വനിത മേയറാകുന്നത് ഇതാദ്യമാണ്. യുബ സീറ്റിൽ കൗൺസിലിലേക്കു 2014ൽ തിരഞ്ഞെടുക്കപ്പെട്ട പ്രീത് നിലവിൽ വൈസ് മേയറാണ്. യുഎസിൽ ആകെ അഞ്ചുലക്ഷം സിഖ് വംശജരുണ്ടെന്നാണു കണക്ക്.