അശ്ലീലചിത്രനടിക്ക് മാസം തോറും 83 ലക്ഷം രൂപ

വാഷിങ്ടൻ∙ അശ്ലീലചിത്ര നടി സ്റ്റെഫനി ക്ലിഫോഡുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാൻ ട്രംപ് മാസം തോറും കൊടുത്തത് 130,000 ഡോളർ (ഏകദേശം 83 ലക്ഷം രൂപ)യെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ട്രംപിനു വേണ്ടി അഭിഭാഷകൻ മൈക്കൽ കൊയനാണു തുക കൈമാറുന്നതിനു മേൽനോട്ടം നടത്തിയിരുന്നത്. പന്ത്രണ്ടു വർഷം മുൻപായിരുന്നു സ്റ്റെഫനിയുമായുള്ള ബന്ധം. പഴയ കഥകൾ പുറത്താകുന്നതു 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു തിരിച്ചടിയാകുമെന്നു ഭയന്നു രഹസ്യം സൂക്ഷിക്കാൻ നടിക്കു മാസം തോറും പണം നൽകുകയായിരുന്നു. ആരോപണം സ്റ്റെഫനിയും മൈക്കൽ കൊയനും വൈറ്റ് ഹൗസും നിഷേധിച്ചു.