അമേരിക്കൻ സഹായമില്ലാതെ തുടരാനാകുമെന്ന് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ അമേരിക്കൻ സഹായമില്ലാതെ തുടരാനാകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ക്വാജ ആസിഫ്. പാക്കിസ്ഥാൻ തിരിച്ചു നൽകിയത് ചതി മാത്രമാണെന്ന യു. എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ തുടർന്ന് അമേരിക്കയുമായുള്ള ബന്ധം പഴയ മട്ടിലല്ലെന്ന് ആസിഫ് സമ്മതിച്ചു. യുഎസ് ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. അതേ സമയം പാക്കിസ്ഥാന്റെ ദേശീയഅഖണ്ഡത നിലനിർത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. അഫ്ഗാനിൽ നിന്നുള്ള അഭയാർഥികൾക്ക് താവളമൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.