Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിമാരുടെ പേര്: വെയ്ൻസ്റ്റെയ്ൻ മാപ്പു പറഞ്ഞു

Meryl Streep, Harvey Weinstein മെറിൽ സ്ട്രീപ്, ഹാർവി വെയ്ൻസ്റ്റെയ്ൻ

ലൊസാഞ്ചലസ്∙ തന്നെപ്പറ്റി പല പ്രമുഖ നടിമാർക്കും നല്ലതേ പറയാനുള്ളൂ എന്നു തെളിയിക്കാനായി മെറിൽ സ്ട്രീപ്പിന്റെയും മറ്റും പേരു വലിച്ചിഴച്ചതിൽ മാപ്പു പറഞ്ഞ് ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ. ലൈംഗികാപവാദത്തിൽപ്പെട്ട വെയ്ൻസ്റ്റെയ്നു വേണ്ടി അഭിഭാഷകൻ നടത്തിയ വാദത്തിനിടെയാണു നടിമാരായ സ്ടീപ്പും ജനിഫർ ലോറെൻസും ഗിനത് പോൾട്രോയും നിർമാതാവിനെക്കുറിച്ചു നടത്തിയ നല്ല പരാമർശങ്ങൾ ഉദ്ധരിച്ചത്.

ഇതു ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി നടിമാർ രംഗത്തെത്തിയതിനെ തുടർന്നാണു മാപ്പു പറഞ്ഞു തലയൂരിയത്. ലൈംഗികമായി ചൂഷണം ചെയ്തെന്നു ചൂണ്ടിക്കാട്ടി എട്ടു നടിമാരാണ് വെയ്ൻസ്റ്റെയ്നെതിരെ കേസു കൊടുത്തിരിക്കുന്നത്.

നിർമാതാവ് ബഹുമാനത്തോടെ മാത്രമേ തന്നോട് ഇടപെട്ടിട്ടുള്ളൂ എന്നു സ്ട്രീപ്പും എല്ലായ്പ്പോഴും മാന്യമായി പെരുമാറിയെന്നു ലോറെൻസും പറഞ്ഞിട്ടുണ്ടെന്നാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ഇനി ഇങ്ങനെ പേരുകൾ ഉൾപ്പെടുത്തരുതെന്ന് വെയ്ൻസ്റ്റെയ്ൻ അഭിഭാഷകനു നിർദേശം നൽകിയിട്ടുണ്ട്.

related stories