പലസ്തീന് ഇന്ത്യയുടെ 32.5 കോടി

ന്യൂയോർക്ക് ∙ പലസ്തീൻ അഭയാർഥികൾക്കു സഹായം എത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വെൽഫെയർ ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) ഇന്ത്യയുടെ സംഭാവന 50 ലക്ഷം ഡോളർ (ഏകദേശം 32.5 കോടി രൂപ). ഖത്തർ, നോർവേ, തുർക്കി, കാനഡ, സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള 20 രാജ്യങ്ങൾ ചേർന്നു 10 കോടി ഡോളറിന്റെ (650 കോടി രൂപ) സഹായം എത്തിക്കുന്നതിനു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അധ്യക്ഷതയിൽ റോമിൽ ചേർന്ന സമ്മേളനം തീരുമാനിച്ചിരുന്നു. 50 ലക്ഷം പലസ്തീൻ അഭയാർഥികൾക്കു സഹായമെത്തിക്കുന്ന സംഘടന വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെത്തുടർന്നാണു രാജ്യാന്തര സഹായം തേടിയത്.