Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയേൽ വെടിവയ്പിൽ ഗാസയിൽ 9 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു

gaza പലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ സേനയുടെ കണ്ണീർവാതക പ്രയോഗം. തെക്കൻ ഇസ്രയേലിലെ കിബുത്സിൽ നിന്നുള്ള ദൃശ്യം. ചിത്രം:എഎഫ്പി

ഗാസാ സിറ്റി ∙ ഇസ്രയേൽ–ഗാസ അതിർത്തിയിൽ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പതിനാറുകാരൻ അടക്കം ഒൻപതു പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. ആയിരത്തിലേറെപേർക്കു പരുക്കേറ്റു. ആറാഴ്ച നീളുന്ന സമരപരിപാടികളുടെ തുടക്കമായി ഇന്നലെ പ്രക്ഷോഭകരുടെ ചെറുസംഘങ്ങൾ ഇസ്രയേൽ അതിർത്തിയിലേക്കു നടത്തിയ മാർച്ചിനു നേരെയാണു വെടിവയ്പുണ്ടായത്. റാലിക്കുനേരെ കണ്ണീർവാതകം പ്രയോഗിക്കാൻ സൈന്യം ഡ്രോണുകൾ ഉപയോഗിച്ചു.

ഗാസയിൽ ഇസ്രയേൽ അതിർത്തിയിൽ നിന്ന് 700 മീറ്റർ അകലെ അഞ്ചിടത്തായി കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിനു പലസ്തീൻ പ്രക്ഷോഭകർ തമ്പടിച്ചിട്ടുണ്ട്. 17,000 പേരുണ്ടെന്നാണു ഇസ്രയേൽ സൈന്യത്തിന്റെ കണക്ക്.

1976 ൽ വടക്കൻ ഇസ്രയേലിൽ ഭൂമി അവകാശസമരവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ ആറ് അറബ് പൗരൻമാർ കൊല്ലപ്പെട്ടതിന്റെ ഓർമപുതുക്കി വർഷംതോറും നടക്കാറുള്ള ‘ഭൂമിദിനാ’ചരണത്തിനിടെയാണു വെടിവയ്പ്. 38 വർഷത്തെ അധിനിവേശത്തിനുശേഷം 2005ൽ ഇസ്രയേൽ സൈന്യം പിൻവാങ്ങിയ ഗാസയിലാണു റാലിക്കായി പലസ്തീൻ പൗരൻമാർ ഒത്തുചേർന്നത്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാൻ അഭയാർഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറാഴ്ച സമരം.

അതിർത്തി സേനയ്ക്കുനേരെ പ്രക്ഷോഭകർ കല്ലേറു നടത്തുകയും കത്തിച്ച ടയറുകൾ ഉരുട്ടുകയും ചെയ്തതോടെയാണു വെടിവയ്പു നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ടാങ്കുകൾക്കൊപ്പം ഉന്നം തെറ്റാതെ നിറയൊഴിക്കാൻ വിദഗ്ധരായ നൂറു കമാൻഡോകളെ ഇസ്രയേൽ അതിർത്തിയിൽ വിന്യസിച്ചിരുന്നു. സൈനികരുടെ എണ്ണവും ഇരട്ടിയാക്കി.

ഇസ്രയേൽ വെടിവയ്പ് ‘ഭൂമിദിനാ’ചരണത്തിനിടെ

ഗാസാ സിറ്റി ∙1976 ൽ വടക്കൻ ഇസ്രയേലിൽ ഭൂമി അവകാശസമരവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ ആറ് അറബ് പൗരൻമാർ കൊല്ലപ്പെട്ടതിന്റെ ഓർമപുതുക്കി വർഷംതോറും നടക്കാറുള്ള ‘ഭൂമിദിനാ’ചരണത്തിനിടെയാണു വെടിവയ്പ്. 38 വർഷത്തെ അധിനിവേശത്തിനുശേഷം 2005ൽ ഇസ്രയേൽ സൈന്യം പിൻവാങ്ങിയ ഗാസയിലാണു റാലിക്കായി പലസ്തീൻ പൗരൻമാർ ഒത്തുചേർന്നത്. 17,000 പേരുണ്ടെന്നാണു ഇസ്രയേൽ സൈന്യത്തിന്റെ കണക്ക്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാൻ അഭയാർഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറാഴ്ച സമരം.

അതിർത്തി സേനയ്ക്കുനേരെ പ്രക്ഷോഭകർ കല്ലേറു നടത്തുകയും കത്തിച്ച ടയറുകൾ ഉരുട്ടുകയും ചെയ്തതോടെയാണു വെടിവയ്പു നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ടാങ്കുകൾക്കൊപ്പം ഉന്നം തെറ്റാതെ നിറയൊഴിക്കാൻ വിദഗ്ധരായ നൂറു കമാൻഡോകളെ ഇസ്രയേൽ അതിർത്തിയിൽ വിന്യസിച്ചിരുന്നു. സൈനികരുടെ എണ്ണവും ഇരട്ടിയാക്കി.