അതിർത്തി ലംഘനം : ഇറ്റലി പ്രതിഷേധിച്ചു

റോം∙ ഫ്രഞ്ച് പൊലീസ് ഇറ്റാലിയൻ അതിർത്തി ലംഘിച്ചു കയറിയതിൽ ഫാൻസിന്റെ അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധിച്ചു. ഇറ്റലിയുടെ അതിർത്തി പട്ടണമായ ബർഡോനെസിയയിലേക്ക് ഒരു നൈജീരിയൻ കുടിയേറ്റക്കാരനെ ഫ്രഞ്ച് പൊലീസ് കൊണ്ടുവരുമ്പോഴാണു സംഭവമുണ്ടായത്. കുടിയേറ്റക്കാരനെ ലഹരിമരുന്ന് പരിശോധനയ്ക്ക് ഇറ്റാലിയൻ അതിർത്തിയിലെ ഒരു ക്ലിനിക്കിൽ കയറ്റി. എന്നാൽ ഇതിനു രേഖാമൂലം അനുമതി തേടിയിരുന്നുവെന്നു ഫ്രഞ്ച് കസ്റ്റംസ് പറഞ്ഞു.