Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈജിപ്തിൽ അസാധു റണ്ണർ അപ്

Abdel Fattah al-Sisi

കയ്റോ∙ ഈജിപ്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അബ്ദൽ ഫത്താ അൽ സിസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടാമതെത്തിയത് അസാധു. 7.27% വോട്ട് അസാധുവായി. അതായത് 18 ലക്ഷം വോട്ട്! അൽ സിസിയോടോ തിരഞ്ഞെടുപ്പിനോടു തന്നെയോ ഉള്ള വെറുപ്പുമൂലം ജനങ്ങൾ ബോധപൂർവം വോട്ട് അസാധുവാക്കുകയായിരുന്നുവത്രേ.

അൽ സിസിക്ക് ഒരു എതിരാളിയേ ഉണ്ടായിരുന്നുള്ളു. ജനങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത രാഷ്ട്രീയക്കാരൻ മൂസ മുസ്തഫ മൂസ. അദ്ദേഹത്തിനു കിട്ടിയത് 2.92% വോട്ടു മാത്രം. അസാധുവിനും പിന്നിൽ. 97‍ ശതമാനം വോട്ടും അൽ സിസിക്കു സ്വന്തം. ഈജിപ്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ അസാധു ഇത്ര ‘മുന്നേറ്റം’ നടത്തിയിട്ടില്ല.