ഇനി സമാധാനത്തിന്റെ സമയം

ഇരു കൊറിയകൾക്കും നടുവിലെ സൈനികമുക്ത ഗ്രാമമായ പൻമുൻജോങ്ങിലെ പീസ് ഹൗസിലുള്ള ക്ലോക്കുകൾ. ഇടതു വശത്തെ ക്ലോക്കിൽ ദക്ഷിണ കൊറിയൻ സമയവും അടുത്തതിൽ ഉത്തര കൊറിയൻ സമയവുമാണ്. ഏപ്രിൽ 27നു കൊറിയൻ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കിടെ പകർത്തിയ ചിത്രം. ദക്ഷിണ കൊറിയയുടെ സമയവുമായി യോജിച്ചുപോകാൻ ഉത്തരകൊറിയൻ സമയം ഇന്നലെ 30 മിനിറ്റ് മുന്നോട്ടാക്കിയതോടെ, ഇരു ക്ലോക്കുകളിലും ഇനി ഒരേ സമയം. 2015ൽ സമയത്തിൽ വരുത്തിയ വ്യത്യാസം ഒഴിവാക്കാൻ ഉച്ചകോടിക്കു ശേഷം ഉത്തരകൊറിയ തീരുമാനിക്കുകയായിരുന്നു.