വാതക ചോർച്ച കണ്ടെത്താൻ ഈച്ച റോബട്ട്

വാഷിങ്ടൻ∙ വാതക ചോർച്ച കണ്ടെത്താനും കൃഷിയിടങ്ങൾ നിരീക്ഷിക്കാനും ശേഷിയുള്ള ഈച്ച റോബട്ടായ ‘റോബോഫ്ലൈ’ വികസിപ്പിച്ചു. യുഎസിലെ വാഷിങ്ടൻ സർവകലാശാലയിൽ, ഇന്ത്യൻ വംശജരുൾപ്പെട്ട ശാസ്ത്രസംഘമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. കുഞ്ഞിച്ചിറകുകൾ അടിച്ചാണ് ഈ റോബട്ട് പ്രാണികൾ മുന്നോട്ടുനീങ്ങുക.

നിലവിൽ ഈച്ച റോബട്ടുകൾ ഉപയോഗത്തിലുണ്ടെങ്കിലും ഇവ പ്രവർത്തിപ്പിക്കുക എളുപ്പമല്ല. ചെറിയ ശരീരത്തിൽ ബാറ്ററികൾ ഘടിപ്പിക്കാൻ കഴിയില്ല. ഇലക്ട്രിക് വയർ ബന്ധിച്ചാണ് ഊർജം എത്തിക്കുക. എന്നാൽ റോബോഫ്ലൈ റോബട്ടുകളെ ഇങ്ങനെ ബന്ധിക്കേണ്ട കാര്യമില്ല. ലേസറിൽ നിന്നാണ് ഇതിനു വേണ്ട ഊർജം ലഭിക്കുക. നിലവിൽ റോബട്ടിന്റെ വികസനം പ്രാരംഭദശയിലാണ്. ഇതിനെ പൂർണതയിലേക്ക് എത്തിക്കാനാണു ഗവേഷകരുടെ ശ്രമം.