Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു ജീവനക്കാർക്ക് പകരം 5 റോബട്ട്

robot

സൂറിക്∙ ഏഴു ബാങ്ക് ജീവനക്കാരുടെ ജോലി ചെയ്യാൻ അഞ്ചു റോബട്ടുകൾ. സ്വിസ് ബാങ്ക് സെന്റ് ഗാലർ കാന്റണൽ ബാങ്കിന്റേതായിരുന്നു പരീക്ഷണം. ഫലം തൃപ്തികരമാണെന്നും കൂടുതൽ റോബട്ടുകളെ ജോലിക്കു നിയോഗിക്കുന്നതു പരിഗണനയിലാണെന്നും ബാങ്ക് അധികൃതർ പറയുന്നു.

റോബട്ടുകൾ 24 മണിക്കൂറും ജോലി ചെയ്യുന്നുവെന്ന മെച്ചവുമുണ്ട്. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടാതെയായിരുന്നു പരീക്ഷണമെങ്കിലും ജീവനക്കാരിൽ ചിലർക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ബാങ്കിന്റെ മാനേജ്മെന്റ് ബോർഡ് അംഗം അറിയിച്ചു.