ഷരീഫിന്റെ മകളുടെ ഭർത്താവ് അറസ്റ്റിൽ

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയത്തിന്റെ ഭർത്താവ് ക്യാപ്ടൻ (റിട്ട) മുഹമ്മദ് സഫ്ദറിനെ പൊലീസ് അറസ്റ്റുചെയ്തു. പാനമ പേപ്പേഴ്സ് വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇസ്‍ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി കഴിഞ്ഞ ദിവസം ഷരീഫിനും മറിയത്തിനും സഫ്ദറിനും ജയിൽശിക്ഷയും പിഴയും വിധിച്ചിരുന്നു. ഷരീഫിന് 10 വർഷവും മറിയത്തിന് ഏഴു വർഷവും സഫ്ദറിന് ഒരു വർഷവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. റാവൽപിണ്ടിയിൽ പാർട്ടിയുടെ റാലിക്കെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ദേശീയ അസംബ്ലിയിലേക്ക് വരുന്ന തിരഞ്ഞെടുപ്പിൽ സഫ്ദർ മത്സരിക്കുന്നുണ്ട്.