അഴിമതി വിരുദ്ധ ബ്യൂറോ ഇമ്രാനെ ചോദ്യംചെയ്തു

പെഷാവർ∙ പാക്ക് പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഇമ്രാൻ ഖാനെ രാജ്യത്തെ അഴിമതിവിരുദ്ധ അന്വേഷണ വിഭാഗമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യംചെയ്തു. ഖൈബർ പാഖ്തൂൺഖ്വ സർക്കാരിന്റെ ഹെലികോപ്റ്ററുകൾ ഇമ്രാൻ ദുരുപയോഗം ചെയ്തതു വഴി 21.7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലാണിത്. ഇമ്രാന്റെ പാർട്ടിയാണു പ്രവിശ്യയിൽ 2013 മുതൽ അധികാരത്തിൽ. 72 മണിക്കൂർ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണു കേസ്. 11ന് ആണ് ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്.