ഉത്തര കൊറിയ ആണവ പരിപാടി തുടരുന്നു: യുഎൻ

വിയന്ന∙ ആണവ പരിപാടികൾ നിർത്തിവയ്ക്കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ സൂചനയൊന്നും കാണാനില്ലെന്നു യുഎൻ നിരീക്ഷകരായ രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. ഡയറക്ടർ ജനറൽ യുകിയ അമനോ പുറത്തുവിട്ട റിപ്പോർട്ട് സെപ്റ്റംബറിൽ ഏജൻസിയുടെ ബോർഡ് യോഗത്തിൽ സമർപ്പിക്കും. ഏജൻസിയുടെ നിരീക്ഷകരെ 2009ൽ രാജ്യത്തുനിന്നു പുറത്താക്കിയ ഉത്തര കൊറിയ പിന്നീട് ഒരിക്കലും അവരെ പ്രവേശിപ്പിച്ചിട്ടില്ല.