വീസ തട്ടിപ്പ്: യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ന്യൂയോർക്ക് ∙ വീസ തട്ടിപ്പുകേസിൽ ഐടി കമ്പനികളുടെ മേധാവിയായ ഇന്ത്യൻ പൗരൻ യുഎസിൽ അറസ്റ്റിലായി. വ്യാജരേഖകൾ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വീസകൾ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസിലാണു പ്രദ്യുമ്‌നകുമാർ സമാൽ (49) അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രിലിൽ കേസെടുത്തയുടൻ സമാൽ രാജ്യംവിട്ടിരുന്നു. തിരിച്ചെത്തിയപ്പോഴാണു സിയാറ്റിൽ വിമാനത്താവളത്തിൽ പിടിയിലായത്. യുഎസിലെത്തിയ ഇരുന്നൂറോളം വിദേശ തൊഴിലാളികളിൽനിന്ന് അനധികൃതമായി 5000 ഡോളർ വീതം ഇയാൾ ഈടാക്കിയെന്നും കേസുണ്ട്. യുഎസിൽ വീസ തട്ടിപ്പിനു 10 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ചുമത്തും.