ചൈന വിരുദ്ധ പാർട്ടിക്ക് ഹോങ്കോങ്ങിൽ വിലക്ക്

ഹോങ്കോങ്∙ ചൈനയിൽ നിന്നു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഹോങ്കോങ് നാഷനൽ പാർട്ടിയെ ദേശീയ സുരക്ഷാനിയമപ്രകാരം നിരോധിച്ചു. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997ൽ ചൈനയ്ക്കു കൈമാറിയ ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.

ചൈന തിരഞ്ഞെടുപ്പു സംവിധാനത്തിൽ കൈ കടത്തുന്നതായും സ്വയം ഭരണം അനുവദിക്കുന്നില്ലെന്നും ആരോപിക്കുന്ന പാർട്ടി 2016 ലാണു രൂപീകൃതമായത്.