ലാ ലാ, വിവാഹം!

ഡാമിയൻ ചാസലിനും ഒലിവിയ ഹാമിൽറ്റനും.

ലൊസാഞ്ചൽസ്∙ ലാ ലാ ലാൻഡ്, വിപ്‌ലാഷ് തുടങ്ങിയ വിഖ്യാത ഹോളിവുഡ് ചിത്രങ്ങളുടെ നിർമാതാവ് ഡാമിയൻ ചാസലിനും കാമുകി ഒലിവിയ ഹാമിൽറ്റനും പ്രണയസാഫല്യം. കലിഫോ‍ർണിയയിലെ മലിബൂവിൽ പോയിന്റ് ഡ്യൂമിലായിരുന്നു വിവാഹമെന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒലിവിയ ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഓസ്കറുകൾ വാരിക്കൂട്ടി തരംഗമായ ലാ ലാ ലാൻഡിൽ ഒലിവിയയും ചെറിയ വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജാസ്മിൻ മഗ്ലേഡാണ് ചാസലിന്റെ മുൻഭാര്യ. ചന്ദ്രനിൽ കാലുകുത്തി ചരിത്രം സൃഷ്ടിച്ച നീൽ ആംസ്ട്രോങ്ങിന്റെ ജീവിതം ആധാരമാക്കിയുള്ള ‘ഫസ്റ്റ് മാനാ’ണ് സംവിധായകന്റെ ഉടൻ പുറത്തിറങ്ങുന്ന ചിത്രം.