പാക്ക് ചാരസംഘടനാ മേധാവി വിരമിക്കുന്നു

ഐഎസ്ഐ മേധാവി ലഫ്. ജനറൽ നവീദ് മുക്‌തർ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) മേധാവി ലഫ്. ജനറൽ നവീദ് മുക്‌തറും മറ്റു 4 മുതിർന്ന ജനറൽമാരും ഇന്നു വിരമിക്കും.

2016 ഡിസംബർ 11ന് ആണു ജനറൽ മുക്തർ ഐഎസ്ഐ ഡയറക്‌ടർ ജനറലായത്. മുക്തറിനു പുറമേ, പെഷാവർ കോർ കമാൻഡർ ലഫ്. ജനറൽ നസീർ അഹമ്മദ് ബട്ട്, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡിലെ (എസ്എസ്എഫ്‌സി) ലഫ്. ജനറൽ മിയാൻ മുഹമ്മദ് ഹിലാൽ ഹുസൈൻ, മിലിട്ടറി സെക്രട്ടറി ലഫ്. ജനറൽ ഗയൂർ മഹ്‌മൂദ്, ട്രെയിനിങ് ആൻഡ് ഇവാലുവേഷൻ വിഭാഗം ഇൻസ്പെക്ടർ ജനറൽ ലഫ്. ജനറൽ ഹിയാത്ത് റഹ്‌മാൻ എന്നിവരും ഇന്നു വിരമിക്കും.