ഇറാനെതിരായ ഉപരോധം കടുപ്പിക്കാൻ യുഎസ്

ന്യൂയോർക്ക് ∙ ഇറാനെതിരെയുള്ള ഉപരോധം കടുപ്പിക്കുമ്പോൾ ‘സുഹൃദ് രാജ്യ’മായ ഇന്ത്യയുടെ ഇന്ധനാവശ്യങ്ങൾക്ക് ബദൽ സംവിധാനങ്ങൾ ഉറപ്പാക്കുന്നതു ചർച്ച ചെയ്യുമെന്നു യുഎസ് ഭരണകൂടം. ഐക്യരാഷ്ട്രസംഘടന സുരക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം ലഭിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎസ് ആവർത്തിച്ചു. നവംബർ നാലു മുതൽ പൂർണമായ ഉപരോധം നിലവിൽ വരുന്ന സാഹചര്യത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽനിന്നു പൂർണമായി എണ്ണഇറക്കുമതി നിർത്തിവയ്ക്കണമെന്നാണു യുഎസിന്റെ താൽപര്യം.