യുഎസ് ആണവവിഭാഗം മേധാവിയാകാൻ ഇന്ത്യൻ വംശജ

റീറ്റ ബറൻവാൾ

വാഷിങ്ടൻ∙ യുഎസ് ഊർജ മന്ത്രാലയത്തിൽ ആണവ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യൻ വംശജയായ ആണവ വിദഗ്ധ റീറ്റ ബറൻവാളിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. സെനറ്റ് അനുമതി ലഭിച്ചാൽ ബറൻവാൾ ആണവ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും.

നിലവിൽ അവർ ഗേറ്റ്‍വേ ഫോർ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ (ഗെയ്ൻ) ഡയറക്ടറാണ്. യുഎസ് നാവിക റിയാക്ടറുകൾക്കുള്ള ആണവ ഇന്ധനം സംബന്ധിച്ച ഗവേഷണത്തിലും വികസനത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.