പീഡനക്കേസുകളിൽ യുഎസിൽ നടപടി

ന്യൂയോർക്ക് ∙ കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനം സംബന്ധിച്ച അന്വേഷണത്തിന് യുഎസ് സർക്കാർ നടപടിയായി. 300 വൈദികർ ആയിരത്തോളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന യുഎസ് ഗ്രാൻഡ് ജൂറിയുടെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ് നൽകിയത്. ഫിലഡൽഫിയയിലെ ഫെഡറൽ പ്രോസിക്യൂട്ടർക്കാണ് അന്വേഷണച്ചുമതല. ഇതാദ്യമായാണ് ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ നിയമനടപടിയുണ്ടാവുന്നത്.