സ്വീഡിഷ് അക്കാദമിയിൽ ഒരു പുതുമുഖം കൂടി; പുതിയ അംഗം പ്രഫസർ മാറ്റ്സ് മാം

സ്റ്റോക്കോം∙ സാഹിത്യ നൊബേൽ പുരസ്കാര ജേതാവിന നിശ്ചയിക്കുന്ന സ്വീഡിഷ് അക്കാദമിയിലേക്ക് പുതിയ ഒരംഗം കൂടി. ഗോഥെൻബർഗ് സർവകലാശാലയിലെ പ്രഫസർ മാറ്റ്സ് മാമിനെയാണ് അക്കാദമിയിലെടുത്തത്. ലൈംഗികാപവാദത്തിനു പിന്നാലെ രാജിവച്ചവരുടെ ഒഴിവുകളെല്ലാം നികത്തി ഇപ്പോൾ അക്കാദമിയിൽ 18 അംഗങ്ങളായി.

ഇറാനിയൻ കവി ജില മുസയ്‌ദിനെയും സ്വീഡനിലെ സുപ്രീം കോടതി ജഡ്ജി എറിക് റനസൊനിനെയും നേരത്തെ ഉൾപ്പെടുത്തിയിരുന്നു. അക്കാദമി അംഗങ്ങളി‍ൽ ഒരാളായ കാതറീന ഫ്രോസ്റ്റൻസനിന്റെ ഭർത്താവ് ജോൻ ക്ലോദ് അർനോ‍യ്ക്കെതിരെയുണ്ടായ ലൈംഗികാരോപണമാണു നൊബേൽ ചരിത്രത്തിലെതന്നെ നാണക്കേടായി മാറിയത്. തുടർന്ന് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചില്ല.