യുഎഇ വീസ നിയമത്തിൽ പരിഷ്കാരം ഇന്ന് മുതൽ

അബുദാബി ∙ യുഎഇയിൽ വീസ നിയമത്തിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നു മുതൽ നടപ്പാകും. സന്ദർശക, ടൂറിസ്റ്റ് വീസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വീസ കാലവധി നീട്ടാം. നിലവിൽ  കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ.  ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാനും അനുമതിയുണ്ട്. മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ സർവകലാശാലകളിലും  മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ വീസാ കാലാവധിയും നീട്ടിനൽകും.