പുരുഷ ബീജത്തിന്റെ രൂപത്തിൽ റോബട്

ലണ്ടൻ ∙ ശരീരത്തിന്റെ ഏതുഭാഗത്തും നേരിട്ടു മരുന്ന് എത്തിക്കാൻ ശേഷിയുള്ള സൂക്ഷ്മ റോബട്ടിനെ യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചു. പുരുഷബീജത്തിന്റെ മാതൃകയിൽ വാലും തലയുമുള്ള റോബട്ടിന് ഒരു മില്ലിമീറ്ററാണു വലുപ്പം. രക്തക്കുഴലുകളിലൂടെ നീന്തി ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ എത്താൻ കഴിയുന്ന ഇവയ്ക്കു കാന്തികശക്തിയുള്ള തലയും ചലനശേഷിയുള്ള വാലുമാണുള്ളത്.